വയനാടന്‍ വിശേഷങ്ങള്‍
വേനൽ കടുത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കാനന സവാരി വനം വകുപ്പ് നിർത്തിവെച്ചു.
തൊഴില്‍ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജിയില്‍ ഡോക്ട്രേറ്റ് നേടിയ പി.ജെ ജിതിലയ്ക്ക് സ്വീകരണം നല്കി.
ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍.
പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത്.
ബാവലി ഗവ.യു.പി. സ്ക്കൂളിലെ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ബാവലി ടൗണും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു.



















































