കേളകം: ബഫർ സോൺ വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് ജനങ്ങൾക്കനുകൂലമായ വിധി നേടുന്നതിൽ സുപ്രധാന പങ്കുവഹിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ,ഏരിയ കമ്മിറ്റിയംഗം സി .ടി .അനീഷ് എന്നിവർ സംസാരിച്ചു. പി കെ മോഹനൻ, മൈഥിലി രമണൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.
Content Highlight: A demonstration and explanatory meeting was held in Kelakam under the leadership of CPI-M Kelakam Local Committee.





































