---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: "Administrative sanction of `37 lakh for ICU for children in Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11791/administrative-sanction-of-37-lakh-for-icu-for-children-in-peravoor-taluk-hospital"
published_at: "2021-11-20T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198a3c38337b_IMG-20211120-WA0017.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ സി യുവിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** പേരാവൂർ: മലയോര ജനതയുടെ ചികിൽസാ കേന്ദ്രമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. ദേശീയ ആരോഗ്യ മിഷൻ വഴി 37 ലക്ഷം രൂപയുടെ കുട്ടികളുടെ ഐ സി യു വിനുള്ള ഭരണാനുമതി ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

പേരാവൂർ: മലയോര ജനതയുടെ ചികിൽസാ കേന്ദ്രമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യു എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. ദേശീയ ആരോഗ്യ മിഷൻ വഴി 37 ലക്ഷം രൂപയുടെ കുട്ടികളുടെ ഐ സി യു വിനുള്ള ഭരണാനുമതി ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആധുനിക സൗകര്യങ്ങൾ ആയ നെഗറ്റിവ് പ്രഷർ സംവിധാനം അടക്കമുള്ള ഐ.സി.യു ആണ് വരുന്നത്. വളരെ അധികം പ്രസവങ്ങൾ നടക്കുന്ന പേരാവൂർ ആശുപത്രിക്ക് സൗകര്യങ്ങൾ വരുന്നതോടെ അവിടെ പിറക്കുന്ന കുട്ടികൾക്ക് അനുഗ്രഹമാകും. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന പേരാവൂർ താലുക്ക് ആശുപത്രിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന നൂറ് കണക്കിന് രോഗികളാണ് ചികിൽസ തേടിയെത്തുന്നത് .

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രി ഫിൻ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാരുടെ നിരയാണ് ആരോഗ്യ സംരക്ഷണത്തിനെത്തുന്ന രോഗികൾക്ക് ചികിൽസ പകരുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11791/administrative-sanction-of-37-lakh-for-icu-for-children-in-peravoor-taluk-hospital)