ഇരിട്ടി: പേരട്ട കാട്ടാനയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ കുണ്ടേരി ഉപദേശിക്കുന്നിൽ ആനയെ ഓടിക്കാൻ സജീവ് ജോസഫ് എം.എൽ.എ.യും എത്തി. കഴിഞ്ഞ പത്ത് ദിവസമായി ആനയുടെ ഉപദ്രവം കാരണം നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ആനയെ ഓടിച്ചിരുന്നത്. ഇന്നലെ രാത്രിയും ആന ഇറങ്ങിയ വിവരം അറിഞ്ഞ എം.എൽ.എ രാത്രി 12 മണിയോടെ സ്ഥലത്തെത്തുകയായിരുന്നു.
നാട്ടുകാർക്ക് ഒപ്പം രണ്ട് മണിക്കൂറോളം ചിലവിലിട്ട എം.എൽ.എ, കഴിഞ്ഞ വർഷം ആന തകർത്ത ഏരത്തുംകുന്നേൽ ജോളിയുടെ ഷെഡിൽ എത്തുകയും മണിക്കൂറുകളോളം നാട്ടുകാർക്കൊപ്പം ആനയെ ഓടിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്തു. രണ്ട് മണി വരെ അവിടെ ചിലവഴിച്ച എം.എൽ.എ വിഷയത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി.
പ്രദേശത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെ കടന്ന് ചെല്ലാൻ ജനകീയ പങ്കാളിത്തത്തോടെ പുതിയ റോഡ് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Content Highlight: MLA to chase the elephant in the midnight













.jpeg)
.jpeg)
























