‘റാപ്പ്‌ ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം, താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നു’; കെ പി ശശികലക്കെതിരെ വേടൻ

‘റാപ്പ്‌ ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധം, താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നു’; കെ പി ശശികലക്കെതിരെ വേടൻ
May 22, 2025 02:01 PM | By Remya Raveendran

തിരുവനന്തപുരം :    തനിക്കെതിരെയുള്ള കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ റാപ്പ്‌ ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ദളിതർ ഇത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് കെ പി ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമർശമെന്നും റാപ്പർ വേടൻ പ്രതികരിച്ചു.

സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു.

ഇതിനിടെ റാപ്പർ വേടനെതിരായ കെ.പി ശശികലയുടെ പരാമർശത്തിൽ പ്രതികരണവുമായി പി ജയരാജൻ. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പ്രതികരിച്ചു. വേടനെതിരായത് ജാതീയമായ അധിക്ഷേപമാണെന്നും സംഘപരിവാർ ആവശ്യത്തിന് പട്ടികജാതിക്കാരെ ഉപയോഗിച്ച് വലിച്ചെറിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞദിവസമാണ് റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല അധിക്ഷേപപരാമര്‍ശവുമായി എത്തിയത്. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞു.

ഇതിനിടെ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.

Vedanreactwithsasikala

Next TV

Related Stories
കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

May 22, 2025 07:37 PM

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

കു​ള​ത്തി​ൽ കുളിക്കാനിറങ്ങിയ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല...

Read More >>
 കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

May 22, 2025 07:17 PM

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്‍മീരിൽ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിനിടെ ഒരു ജവാന് ജീവൻ നഷ്ടപ്പെട്ടു. രണ്ട് തീവ്രവാദികൾ...

Read More >>
പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

May 22, 2025 06:55 PM

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ...

Read More >>
സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

May 22, 2025 06:34 PM

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ സർക്കാർ

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍; അച്ചടക്ക നടപടി കടുപ്പിക്കാൻ...

Read More >>
മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

May 22, 2025 04:11 PM

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് : കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി...

Read More >>
പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

May 22, 2025 03:54 PM

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്‍

പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394...

Read More >>
Top Stories

News Roundup

Entertainment News