ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ച 11 പേരെ തിരിച്ചറിഞ്ഞു

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ച 11 പേരെ തിരിച്ചറിഞ്ഞു
Jun 5, 2025 11:37 AM | By sukanya

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും  6 പുരുഷന്മാരും ഉൾപ്പെടും.

ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുൾപ്പെടും. ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പസമയത്തിനകം ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തും.

ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ കർണാക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്‍റെ പരമാവധി സജ്ജീകരണമൊരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സർക്കാരിന്‍റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎൽ ഭരണസമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നതിലും വിമർശനം ശക്തമാണ്. എന്നാൽ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്നാണ് ആർസിബിയുടെ വിശദീകരണം.



banglore

Next TV

Related Stories
തലപ്പാടി വാഹനാപകടം: മരണം ആറായി

Aug 28, 2025 06:13 PM

തലപ്പാടി വാഹനാപകടം: മരണം ആറായി

തലപ്പാടി വാഹനാപകടം: മരണം ആറായി...

Read More >>
തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം: കെ.സുധാകരൻ എം.പി

Aug 28, 2025 03:36 PM

തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം: കെ.സുധാകരൻ എം.പി

തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം: കെ.സുധാകരൻ...

Read More >>
അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

Aug 28, 2025 03:20 PM

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും...

Read More >>
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 03:00 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Aug 28, 2025 02:36 PM

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ; ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന...

Read More >>
വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ് ഫീച്ചര്‍

Aug 28, 2025 02:26 PM

വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ് ഫീച്ചര്‍

വാട്സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ റൈറ്റിംഗ് ഹെല്‍പ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall