ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Jun 28, 2025 02:49 PM | By Remya Raveendran

എറണാകുളം :   സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം രണ്ടുദിവസം കൂടിയാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ശേഷം കണ്ണൂര്‍ കാസര്‍ഗോഡ് അടക്കമുള്ള വടക്കന്‍ ജില്ലകള്‍ ഒഴുകിയുള്ളിടത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയും.

അതേസമയം നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാത ചുഴി രൂപപ്പെട്ട് ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെടുന്നത് കാലവര്‍ഷത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Rainalert

Next TV

Related Stories
മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു

Aug 1, 2025 05:02 PM

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം ...

Read More >>
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്

Aug 1, 2025 04:57 PM

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

Aug 1, 2025 04:31 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി...

Read More >>
രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി

Aug 1, 2025 03:33 PM

രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി

രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം...

Read More >>
ഇരിട്ടി പാലത്തിന് സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം

Aug 1, 2025 03:04 PM

ഇരിട്ടി പാലത്തിന് സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം

ഇരിട്ടി പാലത്തിന്സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ...

Read More >>
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

Aug 1, 2025 02:55 PM

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

സ്വകാര്യ ബസ് പണിമുടക്ക്...

Read More >>
Top Stories

News Roundup

//Truevisionall