പേരാവൂർ : സർവ്വകലാശാല കാവിവൽക്കരണത്തിനെതിരെ എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പു മുടക്കിനെ തുടർന്ന് പേരാവൂർ മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സകൂളിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ മനോജിനേതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമാണ് .ഗവർണറുടെ നയങ്ങൾക്കെതിരായ സമരങ്ങളെയാകെ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നതിൽ വിറളിപൂണ്ട സംഘപരിവാർ വസ്തുതവിരുദ്ധമായകാര്യങ്ങൾ കെട്ടിചമച്ചുണ്ടാക്കി സമൂഹമാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് സഖാവിനെ വ്യക്തിഹത്യചെയ്യുന്നതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് DYFI പേരാവൂർ ബ്ലോക്ക് കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.
ബ്ലോക്ക് സെക്രട്ടറി - രഗിലാഷ് ടി,പ്രസിഡന്റ് - ശ്രീജിത്ത് കാരായി, ട്രഷറര്‍ - രജീഷ് പി എസ്, ജോയിന്റ് സെക്രട്ടറി -യൂനുസ് ടി കെ, കമ്മിറ്റി അംഗം - സി.സനേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Peravoor