നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം; യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം; യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി
Jul 14, 2025 05:33 AM | By sukanya

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്. എന്നാൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ അറിയിച്ചു.

തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.

അതിനിടെ, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്.

Nimishapriya

Next TV

Related Stories
നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ​ഗത്തിൽ

Jul 14, 2025 03:44 PM

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ​ഗത്തിൽ

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും...

Read More >>
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Jul 14, 2025 03:17 PM

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

Read More >>
വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Jul 14, 2025 02:36 PM

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്...

Read More >>
ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

Jul 14, 2025 02:19 PM

ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ശ്രീകണ്ഠാപുരം നഗരസഭയിലെ കൂട്ടുംമുഖം താഴെപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു...

Read More >>
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം നടത്തി

Jul 14, 2025 02:11 PM

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം നടത്തി

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം...

Read More >>
പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

Jul 14, 2025 02:00 PM

പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall