കേളകം: കള്ളക്കേസിൽ പെടുത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് സർക്കാർ തടവിലടച്ചതിൽ പ്രതിഷേധിച്ച് ഇടതു ജനാധിപത്യ മുന്നണി നേതൃത്വത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ടൗണിൽ പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ അധ്യക്ഷനായിരുന്നു. സി പി ഐ എം ഏരിയ സെക്രട്ടറി സി.ടി.അനീഷ്സ്വാഗതമാശംസിച്ചു.
സി പി ഐ ജില്ലാ കൗൺസിലംഗം എ. പ്രദീപൻ, കേരള കോൺ (എം) സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മാത്യു, ബോബി (എൻസിപി), പി.ജെ ജോണി (കേരള കോൺ (ബി) ) സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം രാജൻ, എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് തങ്കമ്മ സ്കറിയ, അഡ്വ.കെ.ജെ.ജോസഫ്, കെ.സി.ജോർജ്, അഡ്വ.വി.ഷാജി കെ പി ഷാജി എന്നിവർ നേതൃത്വം നൽകി
Kelakam