ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ

ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ
Aug 1, 2025 05:43 AM | By sukanya

തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (കിലോയ്ക്ക് 115.5/- അര കിലോയ്ക്ക് 57.50/-).

വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.

സപ്ലൈകോയുടെ 3 പ്രധാന ഔട്ട്ലെറ്റുകൾ ഈ വർഷം സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഈ ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക.

സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്നേച്ചർ മാർട്ടിന്റെ ലക്ഷ്യം.



Onam

Next TV

Related Stories
മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു

Aug 1, 2025 05:02 PM

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടി പ്രതിഷേധ പ്രകടനം ...

Read More >>
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്

Aug 1, 2025 04:57 PM

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

Aug 1, 2025 04:31 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി...

Read More >>
രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി

Aug 1, 2025 03:33 PM

രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി

രാമച്ചി ഉന്നതിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം...

Read More >>
ഇരിട്ടി പാലത്തിന് സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം

Aug 1, 2025 03:04 PM

ഇരിട്ടി പാലത്തിന് സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം

ഇരിട്ടി പാലത്തിന്സമീപം അപകട ഭീഷണി ഉയർത്തി ഉണങ്ങിയ...

Read More >>
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

Aug 1, 2025 02:55 PM

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

സ്വകാര്യ ബസ് പണിമുടക്ക്...

Read More >>
Top Stories










News Roundup






//Truevisionall