കേളകം :യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.ഛത്തീസ്‌ഗഡിൽ മനുഷ്യകടത്ത് ആരോപിച്ച് സിസ്റ്റർ. വന്ദന ഫ്രാൻസിസ്, സിസ്റ്റർ. പ്രീതി മരിയ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കേളകം, കണിച്ചാർ, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട്, കെ.പി.സി.സി അംഗം ലിസി ജോസഫ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ടോണി വർഗ്ഗീസ്, ആദർശ് തോമസ്, റെജിനോൾഡ് മൈക്കിൾ എന്നിവർ കെ.എസ്.യു ജില്ല സെക്രട്ടറി എബിൻ പുന്നവേലിൽ എന്നിവർ പ്രസംഗിച്ചു.
Kelakam