കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാര്‍ക്കെതിരെ നടപടിയെടുത്തത്. ഈ സമയം ലോക്കപ്പിൽ പ്രതികളുണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ എസ് പിയാണ് നടപടിയെടുത്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പാറാവ് ഡ്യൂട്ടിക്കിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉറങ്ങിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഉറങ്ങിപ്പോയതെന്നാണ് പയ്യന്നൂര്‍ പൊലീസ് പറയുന്നത്. സംഭവത്തിൽ തളിപ്പറമ്പ് ഡിവൈഎസ്‍പി അന്വേഷണം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ പ്രതികള്‍ ഉണ്ടായിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഉറങ്ങിയത് ഗുരുതര കൃത്യവിലാപമാണെന്ന് വ്യക്തമാക്കിയാണ് നടപടി.

kannur