കണ്ണൂർ :പി പി മുകുന്ദൻ സ്മാരക വായനശാല & ഗ്രന്ഥാലയം കണ്ണൂരിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സർഗ്ഗോത്സവം സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡൻ്റ് സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓണച്ചിന്തകൾ എന്ന വിഷയത്തിൽ എൻ സി നമിത പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി പ്രകാശൻ മാസ്റ്റർ, റീജ, കൊറ്റ്യത്ത് സദാനന്ദൻ, വിജയൻ നണിയൂർ തുടങ്ങിയവർ സംസാരിച്ചു. വായനശാല അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും മക്കളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ഓണസദ്യയും നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Kannur