കണ്ണൂർ: ജില്ലാപഞ്ചായത്തിന്റെ 2025 - 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ ലഹരി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ നാടക ട്രൂപ്പ് സുകൂളുകളില്‍ ലഹരിവിരുദ്ധ നാടകം അവതരിപ്പിക്കുന്നു. ഇതിലേക്കായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരില്‍ നിന്നും 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടക സ്‌ക്രിപ്റ്റ് ക്ഷണിക്കുന്നു. സ്‌ക്രിപ്റ്റുകള്‍ സെപ്റ്റംബര്‍ 15 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2705149
kannur