പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് ഇ.പി ജയരാജൻ

പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന്  ഇ.പി ജയരാജൻ
Oct 29, 2025 03:30 PM | By Remya Raveendran

കണ്ണൂർ : പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വർഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിനെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. അതിൻ്റെ ശക്തികേന്ദ്രമാണ് കേരളം. ആ കേരളത്തിലുണ്ടാകുന്ന പോറലുകൾ കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇന്ത്യയിലെ വർഗീയ വിരുദ്ധ ശക്തികളെയും വല്ലാതെ ഉത്കണ്ഠപ്പെടുത്തും. അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാവാതിരിക്കാൻ എല്ലാ പാർട്ടികളും നല്ല രീതിയിൽ കാര്യങ്ങൾ നിരീക്ഷിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം. ഉള്ള കാര്യങ്ങളെല്ലാം പാർട്ടിയെന്ന നിലയിൽ ചർച്ച ചെയ്യുന്നുണ്ട്. അങ്ങനെ ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ മാത്രമേ കേരളത്തിലുള്ളൂവെന്നും ഇപി ജയരാജൻ പറഞ്ഞു. പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. കണ്ണൂരിൽ എഐ.വൈ.എഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചത് തെറ്റാണ്. ഇവിടെ കോലം കത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ്. ഇവിടെ അവരുടെ കോലമാണോ കത്തിക്കേണ്ടത്? രാജ്യം അപകടപ്പെടുകയാണ് ഇപ്പോഴിതാ എസ്.ഐ. ആർ വന്നിരിക്കുകയാണ്. ബീഹാറിൽ നിന്നും ലക്ഷക്കണക്കിനാളുകളെ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ആ ആപത്തിനെതിരെയാണ് പൊരുതേണ്ടത്. അത്തരം ഫാസിസ്റ്റ് ഭീകരതയുടെ രൂപങ്ങളെയാണ് അഗ്നിക്കിരയാക്കേണ്ടത്. അതിനു പകരം ഇവിടെ എന്തെങ്കിലും പാളിച്ചകൾ വന്നിട്ടുണ്ടെങ്കിൽ ഓരോരുത്തരും പരിശോധിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു.

Epjayarajan

Next TV

Related Stories
അയ്യപ്പ സംഗമം; ‘ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; ഇതുവരെ ചിലവഴിച്ചത് 3 കോടി മാത്രം’; പിഎസ് പ്രശാന്ത്

Feb 13, 2026 04:36 PM

അയ്യപ്പ സംഗമം; ‘ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; ഇതുവരെ ചിലവഴിച്ചത് 3 കോടി മാത്രം’; പിഎസ് പ്രശാന്ത്

അയ്യപ്പ സംഗമം; ‘ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; ഇതുവരെ ചിലവഴിച്ചത് 3 കോടി മാത്രം’; പിഎസ്...

Read More >>
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

Feb 13, 2026 03:30 PM

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കം; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട്...

Read More >>
‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

Feb 13, 2026 03:07 PM

‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ...

Read More >>
‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

Feb 13, 2026 02:53 PM

‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി അഗസ്റ്റിന്‍

‘ജോസ് കെ മാണി പാലായില്‍ മത്സരിക്കും; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല’; റോഷി...

Read More >>
ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

Feb 13, 2026 02:41 PM

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ്...

Read More >>
ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ

Feb 13, 2026 02:18 PM

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2...

Read More >>
Top Stories

Entertainment News