കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ
Nov 3, 2025 02:24 PM | By Remya Raveendran

തിരുവനന്തപുരം :    നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂർ വിമർശിച്ചു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരെ തരൂരിന്റെ രൂക്ഷ വിമർശനം ഉയർന്നത്. കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം.

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി. നെഹ്റു ഗാന്ധി കുടുംബത്തിൻറെ രാഷ്ട്രീയ സ്വാധീനംമറ്റു പാർട്ടികളിലേക്കും പടർന്നു. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും.സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം.

ആഭ്യന്തരമായ പാർട്ടി തിരഞ്ഞെടുപ്പുകൾ വേണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണമെന്നും ശശി തരൂർ ലേഖനത്തിൽ ആവശ്യപ്പെടുന്നു.ശിവസേന, സമാജ്വാദി പാര്‍ട്ടി, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്‌റു കുടുംബത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വിഷയമാണ് നെഹ്‌റു കുടുംബത്തിന്റെ പാര്‍ട്ടിയിലുള്ള സ്വാധീനം. സമാനമായ ആക്ഷേപമാണ് തരൂരും ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത്.

Sasitharoor

Next TV

Related Stories
തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

Feb 12, 2026 08:15 PM

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക്...

Read More >>
കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

Feb 12, 2026 08:00 PM

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

Feb 12, 2026 05:21 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍...

Read More >>
ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

Feb 12, 2026 04:07 PM

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി...

Read More >>
'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

Feb 12, 2026 03:56 PM

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ...

Read More >>
‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

Feb 12, 2026 03:19 PM

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ...

Read More >>
Top Stories