വടിയെടുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; ബ്രെത്തലൈസര്‍ പരിശോധനയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍

വടിയെടുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; ബ്രെത്തലൈസര്‍ പരിശോധനയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍
Nov 5, 2025 08:55 AM | By sukanya

കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരെ അതിക്രമം കൂടിയതോടെ വീണ്ടും വടിയെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മദ്യപാനികളെ പിടിക്കാന്‍ ബ്രെത്തലൈസര്‍ പരിശോധനയുമായാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ രംഗത്തുവന്നത്. മദ്യം കഴിച്ചെന്ന് തെളിഞ്ഞാല്‍ യാത്ര വിലക്കാനാണ് തീരുമാനം.

വൈകുന്നേരം സമയം അഞ്ചു മണി. റെയില്‍വെ സ്റ്റേഷന്‍ നിറയെ യാത്രക്കാര്‍. മദ്യം കഴിച്ച് ആളുകള്‍ ട്രെയിനില്‍ കയറുന്നത് കൂടുതലും വൈകുന്നേരം മുതലാണ്. സംശയം തോന്നുന്നവരെയൊക്കെ ഊതിച്ചിട്ടേ വിടൂ.. കവാടത്തിലും പ്ലാറ്റ്ഫോമിലും, ട്രെയിനിനുള്ളിലുമെല്ലാം പരിശോധന.

മദ്യപാനിയെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് പ്രശ്നമാകാന്‍ സാധ്യതയുണ്ടെങ്കില്‍ യാത്ര വിലക്കും. ഇനി രണ്ടാഴ്ചത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഇതാണ് നടപടി. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായാണ് പരിശോധന. സാധാരണ പരിശോധനയുണ്ടാകാറുണ്ടെങ്കിലും ഇനി കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍.

റെയില്‍വെ ഉദ്യോഗസ്ഥരുടെ പുതിയ തീരുമാനം സ്വാഗതം ചെയ്യുകയാണ് വനിതാ യാത്രക്കാര്‍. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ സടകുടഞ്ഞെഴുനേല്‍ക്കുന്ന നാട്ടിലെ സംവിധാനങ്ങള്‍ പലതും ചൂടാറുമ്പോള്‍ പഴയ പടിയാകാറുണ്ട്. ട്രെയിനിലെ സുരക്ഷയും അങ്ങനെയാകാതിരിക്കട്ടെയെന്നാണ് യാത്രക്കാരുടെ മനസില്‍.

kannur

Next TV

Related Stories
തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

Feb 12, 2026 08:15 PM

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് പരിക്ക്

തിരുനെല്ലിയിൽ കാട്ടാന ആക്രമണം: ഒരാൾക്ക്...

Read More >>
കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

Feb 12, 2026 08:00 PM

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി തരൂർ

കേരളത്തിൽ മാത്രം നടക്കുന്ന 'പണിമുടക്കുകളെ' നിശിതമായി വിമർശിച്ച് ശശി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

Feb 12, 2026 05:21 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: രണ്ട് പ്രതികള്‍...

Read More >>
ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

Feb 12, 2026 04:07 PM

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി...

Read More >>
'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

Feb 12, 2026 03:56 PM

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ മുരളീധരൻ

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും’; കെ...

Read More >>
‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

Feb 12, 2026 03:19 PM

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ...

Read More >>
Top Stories