ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും
Nov 10, 2025 02:56 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി നീക്കം. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇരുവരെയും കോടതി ജുഡീഷണൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി പന്ത്രണ്ടാം തീയതി റാന്നി കോടതി പരിഗണിക്കും.

അതേസമയം, ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ വീണ്ടും പരിശോധന ആരംഭിച്ചു. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കി 14ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി പരിശോധന നടത്തും .

Sabarimalagoldissue

Next TV

Related Stories
കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി

Feb 12, 2026 11:01 AM

കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച് നടത്തി

കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് ട്രേഡ് യൂനിയൻ സംയുക്ത സമിതി പ്രതിഷേധമാർച്ച്...

Read More >>
കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്

Feb 12, 2026 10:57 AM

കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ പണിമുടക്ക്

കണ്ണൂരിൽ ബന്ദായി മാറി, അഖിലേന്ത്യാ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

Feb 12, 2026 10:48 AM

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Feb 12, 2026 10:03 AM

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ഒന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന്...

Read More >>
കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

Feb 12, 2026 08:56 AM

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി...

Read More >>
സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ

Feb 12, 2026 08:54 AM

സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ

സ്വർണക്കൊള്ള കേസിൽ നിർണായക തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയിൽ...

Read More >>
Top Stories

News Roundup