വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Dec 20, 2025 02:54 PM | By Remya Raveendran

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോ ഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു.

കഴിഞ്ഞ വർഷവും വയനാട്ടിൽ കടുവ ആക്രമത്തിൽ ഒരൾ കൊല്ലപ്പെട്ടിരുന്നു. വയനാടിൻ്റെ വിവിധ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്‌ഒ അജിത് കെ.രാമൻ പറഞ്ഞത്. കടുവയുടെ കാൽപാട്കണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Wayanadtigerattack

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 8, 2026 09:02 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

Feb 8, 2026 07:47 AM

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു....

Read More >>
വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

Feb 8, 2026 07:37 AM

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച്...

Read More >>
ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

Feb 8, 2026 07:27 AM

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക്...

Read More >>
കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

Feb 8, 2026 07:14 AM

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ...

Read More >>
അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

Feb 8, 2026 06:55 AM

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....

Read More >>
Top Stories

News Roundup

GCC News