നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ്:  പൾസർ സുനി   ഹൈക്കോടതിയിൽ
Jan 30, 2026 01:29 PM | By sukanya

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കേസിലെ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. പൾസർ സുനിക്ക് പുറമെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ച മറ്റ് പ്രതികൾ.

ശിക്ഷിക്കപ്പെട്ടവരിൽ പൾസർ സുനിയായിരിക്കും ആദ്യം ജയിൽ മോചിതനാവുക. ഏഴര വർഷത്തോളം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞതിനാൽ, ശിക്ഷാ കാലാവധിയിൽ ആ ഇളവ് ലഭിക്കും. അതനുസരിച്ച് ഇനി 13 വർഷം കൂടി ജയിലിൽ കഴിഞ്ഞാൽ പൾസർ സുനിക്ക് പുറത്തിറങ്ങാം. രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കും സമാനമായ ഇളവ് ലഭിക്കും. എന്നാൽ കുറഞ്ഞ കാലം മാത്രം വിചാരണ തടവ് അനുഭവിച്ച മറ്റ് പ്രതികൾക്ക് 16 മുതൽ 18 വർഷം വരെ ഇനിയും ജയിലിൽ കഴിയേണ്ടി വരും. 2039-ഓടെയാകും പ്രധാന പ്രതികളുടെ ശിക്ഷാ കാലാവധി അവസാനിക്കുക.

അതേസമയം, എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാരും അപ്പീൽ നൽകാനൊരുങ്ങുകയാണ്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ദിലീപിനെ വിട്ടയച്ചത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. പ്രതികളുടെ അപ്പീലും സർക്കാരിന്റെ നീക്കവും കേസിൽ വരുംദിവസങ്ങളിൽ നിർണ്ണായകമാകും.

Highcourt

Next TV

Related Stories
ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

Feb 4, 2026 05:48 PM

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂളിൽ പച്ചക്കറികൃഷി വിളവെടുപ്പ്...

Read More >>
ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

Feb 4, 2026 05:06 PM

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ നടത്തി

ചെട്ടിയാം പറമ്പ ഗവ. യു പി സ്‌കൂൾ കോർണ്ണർ പി.ടി.എ അടക്കാത്തോട്ടിൽ...

Read More >>
സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

Feb 4, 2026 03:10 PM

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ്...

Read More >>
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

Feb 4, 2026 02:43 PM

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6 ലേക്ക്...

Read More >>
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

Feb 4, 2026 02:27 PM

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം കൊല്ലത്ത്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; സംഭവം...

Read More >>
വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

Feb 4, 2026 02:18 PM

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ നേതൃത്വം

വട്ടിയൂർക്കാവ് സ്വപ്നം വെട്ടി; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ദേശീയ...

Read More >>
Top Stories

News Roundup

GCC News