‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല’; ആരോപണവുമായി കുടുംബം

‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല’; ആരോപണവുമായി കുടുംബം
Jan 31, 2026 03:26 PM | By Remya Raveendran

കൊച്ചി:   ഡോ റോയ് സിജെയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന് സഹോദരന്‍ ബാബു സി ജെ. ഡോ.റോയ് സി.ജെയുടെ മരണത്തില്‍ അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസിന് കൈമാറിയത്. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ ഡോ. റോയ് സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും പരാതില്‍ പറയുന്നു.

റോയ് വളരെയേറെ സമ്മര്‍ദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയ്ഡിനിടെ അമ്മയെ വിളിക്കണമെന്ന് റോയ് ആവശ്യമുന്നയിച്ചെങ്കിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.അതേസമയം മരണകാരണം നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയതാണെന്നാണ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.വലതു കൈകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വെടിയുണ്ട ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കുടുംബാംഗങ്ങളുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

Content Highlight: Cjroydeath

Next TV

Related Stories
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

Jun 29, 2026 08:50 AM

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ്...

Read More >>
ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

Jun 29, 2026 07:05 AM

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന്...

Read More >>
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

Jun 29, 2026 05:40 AM

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ...

Read More >>
പി എസ് സി അഭിമുഖ പരീക്ഷ

Jun 29, 2026 05:39 AM

പി എസ് സി അഭിമുഖ പരീക്ഷ

പി എസ് സി അഭിമുഖ...

Read More >>
ഡോക്ട​ർ നിയമ​നം

Jun 29, 2026 05:36 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

Jun 28, 2026 04:53 PM

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം നടത്തി

കേളകം ഇൻ്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിജയോൽസവം...

Read More >>
Top Stories

News Roundup

Entertainment News