കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ
Feb 23, 2026 02:04 PM | By Remya Raveendran

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിശക്തം. കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ 26ന് ഡല്‍ഹിയില്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.കര്‍ണാടകയില്‍ അധികാര കൈമാറ്റം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല എന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. രാഷ്ട്രീയജീവിതം തനിക്ക് പട്ടുമെത്തയായിരുന്നില്ലന്നും ഒട്ടേറെ ഗൂഢാലോചനകളെ അതിജീവിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് അധികാര കൈമാറ്റം ഉടന്‍ ഉണ്ടാകും എന്ന് ചര്‍ച്ച സജീവമായതോടെയാണ് സിദ്ധരാമയ്യ നിലപാട് കടുപ്പിച്ചത്.അതേസമയം പരസ്യ നിലപാടിന് ഡികെ ശിവകുമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ തുടര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ഡി കെ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം മന്ത്രി സതീഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള സംഘം മല്ലികാര്‍ജുന്‍ ഖര്‍ഗയെ കണ്ടിരുന്നു. ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി എന്നും ജര്‍ക്കി ഹോളി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ദളിത് മുഖ്യമന്ത്രി വേണമെന്ന് മന്ത്രി എച്ച് സി മഹാദേവപ്പയും നിലപാടെടുത്തതോടെ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് ശക്തിപ്പെട്ടിരിക്കുകയാണ്.



Content Highlight: Karnadakapolitics

Next TV

Related Stories
തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Jun 28, 2026 09:30 AM

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്...

Read More >>
കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Jun 28, 2026 09:25 AM

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി...

Read More >>
ഡോക്ട​ർ നിയമ​നം

Jun 28, 2026 06:58 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

Jun 28, 2026 06:47 AM

ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം  നടത്തി

Jun 28, 2026 06:41 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി...

Read More >>
ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

Jun 27, 2026 09:13 PM

ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

ആറളം ഫാം റോഡിൽ പട്ടാപ്പകലും...

Read More >>
Top Stories










News Roundup






Entertainment News