കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ
Mar 25, 2026 03:15 PM | By Remya Raveendran

തൃശ്ശൂർ :   കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. പ്രധാനമന്ത്രി 29 ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും.മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.എൻഡിഎയെ പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും മുസ്ലീം ലീഗും ചേർന്നുകൊണ്ട് കൂട്ടുകെട്ട് ഉണ്ടാക്കിട്ടുണ്ട്. ഈ അവിശുദ്ധ ബാന്ധവത്തെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലതും വിളിച്ചു പറയുകയാണ്.കേരളത്തിൽ ഇൻഡി സഖ്യം നിലവിൽ ഉണ്ടോയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണം. ആരാണ് ഇതിന്റെ നേതാവ് എന്ന് കൂടി വ്യക്തമാക്കണം. പിണറായി വിജയൻ ആണോ വി.ഡി. സതീശൻ ആണോ നേതാവ് എന്ന രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചു നൽകി. പത്തിലധികം വാർഡുകളിൽ കോൺഗ്രസിന് നൂറിൽ താഴെ വോട്ട് മാത്രമാണ് ഉള്ളത്. മഞ്ചേശ്വരത്ത് എൽഡിഎഫ് ലീഗിനെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Narendramodhi

Next TV

Related Stories
ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

Mar 25, 2026 03:40 PM

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം...

Read More >>
മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Mar 25, 2026 03:28 PM

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം...

Read More >>
യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

Mar 25, 2026 02:55 PM

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ്...

Read More >>
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Mar 25, 2026 02:46 PM

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി...

Read More >>
ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

Mar 25, 2026 02:22 PM

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം...

Read More >>
കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം; കയ്യേറ്റ ശ്രമമെന്നും ടി ഒ മോഹനൻ

Mar 25, 2026 02:09 PM

കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം; കയ്യേറ്റ ശ്രമമെന്നും ടി ഒ മോഹനൻ

കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം; കയ്യേറ്റ ശ്രമമെന്നും ടി ഒ...

Read More >>
Top Stories

News Roundup