ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന് ദാരുണാന്ത്യം

ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന് ദാരുണാന്ത്യം
Apr 11, 2026 11:47 AM | By sukanya

കോഴിക്കോട് :നഗരത്തിൽ സരോവരം പാർക്കിനു സമീപം ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ മകൻ ഗിരിപ്രകാശ് (24) ആണ് മരിച്ചത്.

സരോവരം പാർക്കിന് എതിർവശം വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്താണ് ഉച്ചയ്ക്കു 12 മണിയോടെ അപകടം ഉണ്ടായത്. കോഴിക്കോട് ദേവാല റൂട്ടിൽ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നി മാറിയതാണ് അപകടത്തിന് ഇടയാക്കിയത്.

ബസിനടിയിൽ ഇരുവശത്തും രണ്ട് തൊഴിലാളികൾ കിടന്നാണ് ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിവന്നത്. പിന്നിലെ ടയറുകൾ ഊരിമാറ്റിയ ശേഷം ജാക്കി ലിവർ ഉപയോഗിച്ചാണ് ബസ് ഉയർത്തി നിർത്തിയിരുന്നത്. ഇതിനിടെ ജാക്കി തെന്നി മാറി ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിൻ എന്നയാളുടെ കാലിനു മുകളിലേക്കും ബസ് വീണു.

അപകടം ഉണ്ടായ ഉടൻ മറ്റ് തൊഴിലാളികൾ ഓടിക്കൂടി ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഗിരിപ്രകാശിനെ പുറത്തെടുക്കാൻ ആയില്ല. ജാക്കി ലിവറുകൾ ഉപയോഗിച്ച് ബസിന്റെ വശം ഉയർത്തി അശ്വിനെ ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

Kozhikode

Next TV

Related Stories
കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

Apr 17, 2026 01:36 PM

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ...

Read More >>
നിതിൻ രാജിന്റെ മരണം: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് SDPI പ്രവർത്തകർ മാർച്ച് നടത്തി

Apr 17, 2026 12:54 PM

നിതിൻ രാജിന്റെ മരണം: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് SDPI പ്രവർത്തകർ മാർച്ച് നടത്തി

നിതിൻ രാജിന്റെ മരണം: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് SDPI പ്രവർത്തകർ മാർച്ച് നടത്തി...

Read More >>
ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Apr 17, 2026 12:25 PM

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 11:28 AM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

Apr 17, 2026 11:05 AM

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി...

Read More >>
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Apr 17, 2026 10:48 AM

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച്...

Read More >>
Top Stories

News Roundup