തിരുവനന്തപുരം : അമിതമായ ചൂട് അഥവാ ഹീറ്റ് സ്‌ട്രോക് മനുഷ്യരെപ്പോലെതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനാല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുമണി വരെ വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് ഇറക്കരുതെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ് അനില്‍ കുമാര്‍ അറിയിച്ചു. പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കണം. പശുക്കളെ മേയുന്നതിനായി അതിരാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കുക. ഈ സമയം ഇവയെ തൊഴുത്തില്‍ തന്നെ നിര്‍ത്തി ശുദ്ധജലം നല്‍കുന്നതിനായി സമയം ക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.
Thiruvananthapuram





































