സ്വയം പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ട്, തെറ്റുതിരുത്തൽ പ്രക്രിയ തുടരണം- പി. ജയരാജൻ

സ്വയം പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ട്, തെറ്റുതിരുത്തൽ പ്രക്രിയ തുടരണം- പി. ജയരാജൻ
May 5, 2026 12:07 PM | By sukanya

കണ്ണൂർ: നിയസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനകീയ സമരങ്ങളിലൂടെയും പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലൂടെയും പാർട്ടി കരുത്താർജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു. കേരളം വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്നും, ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കുറിച്ചു. ഭരണരംഗത്തോ പാർലമെന്ററി പ്രവർത്തനങ്ങളിലോ കടന്നുകൂടാൻ സാധ്യതയുള്ള അപചയങ്ങൾ തിരുത്താൻ സംഘടനയ്ക്കകത്തുതന്നെ നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പത്തുവർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരുവിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

Pjayarajan

Next TV

Related Stories
പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ രമ

May 5, 2026 05:06 PM

പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ രമ

പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ...

Read More >>
ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

May 5, 2026 03:29 PM

ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി...

Read More >>
കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

May 5, 2026 02:55 PM

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം...

Read More >>
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

May 5, 2026 02:43 PM

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം...

Read More >>
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 02:22 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

May 5, 2026 02:11 PM

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ്...

Read More >>
Top Stories

News Roundup