വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി
May 8, 2026 03:28 PM | By Remya Raveendran

കൊച്ചി:   വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും.സിപിഎം സിപിഐ തമിഴ്നാട് ഘടകങ്ങൾ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാർട്ടികൾ പിന്തുണ നൽകിയേക്കും.വിജയ് ഇടത് പാർട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന്‌ എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.ഇതുറപ്പാക്കുന്നതിന്‌ ആവശ്യമായ ചർച്ചയാണ്‌ നടത്തിയത്‌. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം.ഗവർണർ ജനാധിപത്യരീതിയിൽ മുന്നോട്ടുപോകണം. ഇതിന്‌ വിരുദ്ധമായി നീങ്ങുന്നത്‌ സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടിവികെ അധ്യക്ഷൻ വിജയ്, വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ കാണും. സർക്കാർ രൂപീകരിയ്ക്കാനുള്ള അനുമതി തേടും. വൈകിട്ട് നാലരയ്ക്ക് ലോക്ഭവനിലാണ് കൂടികാഴ്ച. മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്.

Cpimwithvijay

Next TV

Related Stories
റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

May 8, 2026 04:13 PM

റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

റീഡിംങ്ങ് തീയേറ്റർ...

Read More >>
കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

May 8, 2026 03:46 PM

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി...

Read More >>
‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

May 8, 2026 03:03 PM

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ്...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

May 8, 2026 02:27 PM

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ...

Read More >>
കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

May 8, 2026 02:17 PM

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ...

Read More >>
Top Stories