കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി

 കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി
May 9, 2026 09:46 PM | By sukanya

തലശ്ശേരി : മലബാറിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ അക്കരെ കൊട്ടിയൂർ വൈശാഖ മഹോത്സവം മെയ് 28 ന് ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ചുരുങ്ങിയ ദിവസങ്ങളിൽ കൊട്ടിയൂർ എത്തിയത്. ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയോര ഗ്രാമമാണ് കൊട്ടിയൂർ. രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട ദാരുണമായ ഒരു ജീവഹാനി കഴിഞ്ഞ തീർത്ഥാടന കാലയളവിൽ സംഭവിച്ചിരുന്നു.

ഈ വർഷത്തെ തീർത്ഥാടന കാലം സമാഗതമായിരിക്കെ സുഗമവും അപായരഹിതവുമായ തീർത്ഥാടന സൗകര്യം ഏർപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ അടിയന്തിര ശ്രദ്ധ പുലർത്തണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി പ്രമേയത്തിലൂടെആവശ്യപ്പെട്ടു. പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ പ്രമേയം അവതരിപ്പിച്ചു. അനിൽ തിരുവങ്ങാട് അനുവാദകനായി.

ധർമ്മടം മാതാ അമൃതാനന്ദമയീ മഠത്തിൽ വച്ച് പ്രഭാഷകസമിതി ജനറൽ ബോഡി യോഗവും ഏകദിന വിചാരസത്രവും സംഘടിപ്പിച്ചു.ഷാജി കരിപ്പത്ത്, പ്രകാശൻ മേലൂർ, ഗിരീഷ് പണിക്കർ, രഞ്ചൻ കയനാടത്ത് ,വികാസ് നരോൺ എന്നിവർ പ്രസംഗിച്ചു.

Content Highlight: kottiyoor

Next TV

Related Stories
നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

Jun 23, 2026 07:51 PM

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ...

Read More >>
മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

Jun 23, 2026 07:46 PM

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച...

Read More >>
പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

Jun 23, 2026 05:02 PM

പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

പാലക്കാട് KSRTC ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ്...

Read More >>
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

Jun 23, 2026 03:48 PM

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട്...

Read More >>
ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

Jun 23, 2026 03:24 PM

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ...

Read More >>
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 23, 2026 02:47 PM

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ...

Read More >>
Top Stories