വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി
May 10, 2026 01:49 PM | By Remya Raveendran

എറണാകുളം  :  വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിലായി. ഒളിവിൽ പോയ നജീബിനെ ഗാസിയാബാദിൽ പിടികൂടിയത്. എറണാകുളം റൂറൽ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ‍ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്. ഇയാൾക്ക് തമിഴ്‌നാട്ടിലും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം.കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച ശേഷം അതിവേഗം അവയവദാതാവിനെ ഉറപ്പാക്കാൻ വൻ തുകയ്ക്ക് ഇടപാട് ഉറപ്പിക്കുകയും അതിന് ശേഷം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകൾ വ്യാജമായി നിർമിച്ചുമാണ് നജീബ് തട്ടിപ്പ് നടത്തിയത്.

Organtransplantation

Next TV

Related Stories
തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

May 10, 2026 04:12 PM

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത്...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 10, 2026 03:16 PM

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

May 10, 2026 03:03 PM

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക...

Read More >>
മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

May 10, 2026 02:41 PM

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ്...

Read More >>
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 02:04 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 10, 2026 11:49 AM

മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര...

Read More >>
Top Stories

News Roundup