വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി
May 14, 2026 12:25 PM | By sukanya

തിരുവനന്തപുരം:ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.


തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന.



Vdsatheeshan

Next TV

Related Stories
ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

May 14, 2026 03:21 PM

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു...

Read More >>
വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

May 14, 2026 02:31 PM

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ...

Read More >>
ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

May 14, 2026 02:16 PM

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്:...

Read More >>
എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

May 14, 2026 12:15 PM

എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 12:12 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;

May 14, 2026 11:53 AM

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്;...

Read More >>
Top Stories