തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കേരള ഫിലിം ഇന്‍ഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സര്‍ക്കാര്‍ സിനിമാരംഗത്ത് കയ്യൊപ്പ് ചാര്‍ത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസില്‍ പെട്ടുപോയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനെ മറികടക്കാന്‍ കഴിയണം. മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിതം നിലവാരത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വപ്നതുല്യമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ വരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ചടങ്ങില്‍ വ്യക്തമാക്കി. കുട്ടികളെ ചേര്‍ത്ത് പിടിക്കണം. വരാന്‍ പോകുന്ന തലമുറയോട് നീതി പുലര്‍ത്താന്‍ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വര്‍ഗീയത പറയരുത്. ഇതു മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Vdsatheesan


.jpeg)





.jpeg)





























