കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. നടൻ ടിനി ടോമിന് എതിരായ ആരോപണത്തിൽ ചേരിതിരിഞ്ഞ് പോർവിളി. എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പാണെന്ന് വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി.അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അൻസിബക്കെതിരെ വ്യാജ പൊലീസിൽ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്സിക്യൂട്ടീവ് അംഗം ഞാനാണ്.കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് മെസ്സേജ് അയച്ചു. മെസ്സേജ് അയക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല. ഈ മെസ്സേജിനെ ചൊല്ലി വീട്ടിൽ ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായി. കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് വനിതാസെല്ലിൽ പരാതി നൽകിയത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭർത്താവിനോട് സംസാരിക്കണം എന്ന് മാത്രമാണ് അൻസിബയോട് പറഞ്ഞത്.മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു എന്നത് സംബന്ധിച്ച വിഷയവുമായോ ഇതിന് ബന്ധമല്ല. ഇപ്പോഴുള്ള ആരോപണങ്ങൾക്ക് എല്ലാം പിന്നിൽ നീന കുറുപ്പാണ്. ജനറൽ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. അംഗങ്ങൾ അറിയാതെ സെക്രട്ടറി കാര്യങ്ങൾ ചെയ്യുന്നു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്നില്ല.സെക്രട്ടറിയുടെ ശിങ്കിടിയാണ് നീന കുറുപ്പ് അവരെ പ്രീതിപ്പടുത്താത്തതിനാൽ തനിക്ക് ഒരു മാസത്തോളം കാലം അമ്മയിൽ നിന്ന് വിലക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മയുടെ കുടുംബ യോഗത്തിൽ ഇനി ടിനി ടോമിനെ തെറിവിളിച്ചത് നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു.അൻസിബയെയും മലയാളത്തിലെ മഹാ നടനെയും ചേർത്ത് കുക്കു പരമേശ്വരൻ മോശമായി പറഞ്ഞുവെന്ന് ഓഫീസ് സ്റ്റാഫ് അതുല്യ നൽകിയ പരാതിയിൽ പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സരയു സാക്ഷിയാണ്. ടിനിടോമിനെതിരെ അൻസിബ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അൻസിബ കൊടുക്കുന്ന പരാതികൾ ഒന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയുന്നില്ല. കമ്മിറ്റിയിലെ പുരുഷന്മാർ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലെന്നും രാജിവെക്കണമെന്ന് കമ്മിറ്റി തുടങ്ങിയപ്പോൾ തന്നെ അൻസിബയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള കാര്യങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നടക്കുകയാണ്. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് ഈ വിഷയങ്ങൾക്ക് പിന്നിൽ. ജനറൽ ബോഡിയിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.അതിനിടെ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നടത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന നീന കുറുപ്പിന്റെ പരാതി കത്ത് പുറത്ത് വന്നു. അൻസിബയ്ക്ക് എതിരെ ടിനി ടോം അപവാദപ്രചാരണം നടത്തിയെന്നും മതതീവ്രവാദിയായി ചിത്രീകരിച്ചെന്നും കത്തിൽ പറയുന്നു. ടിനി ടോം തന്നെയും അസഭ്യം പറഞ്ഞെന്ന് നീനാ കുറുപ്പ്. നടപടി ആവശ്യപ്പെട്ട് ‘അമ്മ’ നേതൃത്വത്തിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. അമ്മ നേതൃത്വത്തിൽ തിരുത്തൽ വേണമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Lakshmipriya



.jpeg)





.jpeg)





























