കണ്ണൂർ : നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടൽ. പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തിൽ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയത്.പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഓടുകൾ ഇറക്കുകയായിരുന്നു രഞ്ജിഷ്.മേൽക്കൂരയിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു.
Kannurpanoor



.jpeg)





.jpeg)





























