---
title: "ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ നിയമസഭയിൽ ഉന്നയിച്ച് അഡ്വ.സജീവ് ജോസഫ് എം.എൽ.എ"
english_title: "Advocate Sajeev Joseph MLA raised the deplorable condition of Irikkur Taluk Hospital in the Assembly."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3627/advocate-sajeev-joseph-mla-raised-the-deplorable-condition-of-irikkur-taluk-hospital-in-the-assembly"
published_at: "2021-10-05T16:05:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c2a7f0c4b0_PicsArt_10-05-04.02.50.jpg"
keywords: []
---

# ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ നിയമസഭയിൽ ഉന്നയിച്ച് അഡ്വ.സജീവ് ജോസഫ് എം.എൽ.എ

> **Lead Summary:**  **ഇരിക്കൂർ** : ഇരിക്കൂറിൽ ഏറ്റവും പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ നാട്ടുകാരുടെയും തദ്ദേശവാസികളുടെയും നിരന്തരമായ ശ്രമഫലമായാണ് 2015-ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. നാളിതുവരെയായിട്ടും താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും, ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. 

## Article Content

 **ഇരിക്കൂർ** : ഇരിക്കൂറിൽ ഏറ്റവും പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ നാട്ടുകാരുടെയും തദ്ദേശവാസികളുടെയും നിരന്തരമായ ശ്രമഫലമായാണ് 2015-ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. നാളിതുവരെയായിട്ടും താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും, ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. 

താലൂക്ക് ആശുപത്രി നവീകരണത്തിന് നബാർഡ് മുഖേന ഫണ്ട് അനുവദിച്ചെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നും, ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. 

ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും, കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ ഉറപ്പു നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3627/advocate-sajeev-joseph-mla-raised-the-deplorable-condition-of-irikkur-taluk-hospital-in-the-assembly)