തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, ക്രൂശിക്കുന്നത് നീതികേടെന്നും വെള്ളാപ്പള്ളി നടേശൻ

തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, ക്രൂശിക്കുന്നത് നീതികേടെന്നും വെള്ളാപ്പള്ളി നടേശൻ
Jun 2, 2026 08:42 AM | By sukanya

ആലപ്പുഴ : പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയൽ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു.

അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർത്ഥി നേതാക്കൾ മുതൽ , ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും വിമർശനം. പ്രവർത്തി ദോഷങ്ങളും കുറ്റങ്ങളും കേൾക്കേണ്ടിവന്നത് പിണറായി വിജയനാണെന്ന് വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ പറയുന്നു. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. സിപിഐ സൃഷ്‌ടിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Content Highlight: Vellapally Nadeshan

Next TV

Related Stories
അധ്യാപക ഒഴിവ്

Jun 2, 2026 05:48 PM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

Jun 2, 2026 05:17 PM

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം നിരോധിച്ചു

ഉൾനാടൻ ജലാശയങ്ങളിലെ ഊത്ത പിടിത്തം...

Read More >>
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

Jun 2, 2026 04:51 PM

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ

പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന്...

Read More >>
കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

Jun 2, 2026 04:03 PM

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍...

Read More >>
തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

Jun 2, 2026 03:17 PM

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

തമിഴ് നാട്ടിൽ കൂട്ടബലാത്സംഗം; യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ...

Read More >>
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

Jun 2, 2026 03:07 PM

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ്...

Read More >>
Top Stories

News Roundup