കണിച്ചാർ : ഏലപ്പീടികഅനുഗ്രഹ ആർട്സ് ആൻ്റ്സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടികഏഴാം വാർഡിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ പത്തൊൻപത് കുട്ടികളെആദരിച്ചു. അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ ഉൽഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എസ്.എസ്.എൽ.സി.വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ നടത്തി.മുഖ്യാതിഥിയായി പങ്കെടുത്ത ഏലപ്പീടിക സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് പ്ലസ് ടു വിജയികൾക്ക് ഉപഹാര വിതരണം നടത്തിക്കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, സെബാസ്റ്റ്യൻ പി.വി,സനോജ് ലാസർ, അശോകൻ വി.ആർ, സിജിമോൾ എ.കെ, മല്ലിക പൗലോസ് എന്നിവർ സംസാരിച്ചു.
Content Highlight: Elappedika







































