കണ്ണൂർ : ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ വീട്ടു മതിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റിനു സമീപം ഇറക്കത്തിൽ ആണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന 3 പേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആശുപത്രിയിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി ഏറ്റുപാറ റൂട്ടിൽ ഓടുന്ന ശ്രേയസ് ബസ്സാണ് അപകടത്തിൽപെട്ടത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഈ ബസിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. ഇന്ന് സ്‌കൂൾ അവധിയായതിനാൽ സ്‌കൂൾ കുട്ടികളൊന്നും ബസ്സിൽ ഉണ്ടാകാത്തതിനാൽ വലിയ അപകടം ഒഴിവായി.
Content Highlight: Busaccident







































