തിരുവനന്തപുരം: കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടിയതില്‍ സിപിഐഎം പ്രാദേശിക നേതാവിനെതിരെ കേസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഉദിയന്‍കുളങ്ങര ചെങ്കല്‍ സ്വദേശി ലിപ്‌സണ്‍ ആണ് പിടിയിലായത്. നെയ്യാറ്റിന്‍കരയിലെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ചാണ് പ്രതി പണം കൈപ്പറ്റിയത്. വൈദ്യ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ പ്രതി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുക്കുപണ്ടം സ്വീകരിച്ചതില്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണം നടത്തും.
Content Highlight: Caseagainstcpimleader







































