പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി
Jun 26, 2026 03:01 PM | By Remya Raveendran

തിരുവനന്തപുരം : പിഎം ശ്രീയില്‍ രാഷ്ട്രീയ വിവാദം തുടരുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിവാദം തുടരുമ്പോഴും പദ്ധതിയില്‍ നിന്നുള്ള പിന്നോട്ട്‌പോക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.യുഡിഎഫ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയ പിഎം ശ്രീ പദ്ധതിയില്‍ ഇപ്പോഴും വിവാദം തുടരുന്നു. പദ്ധതിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോരും ഇറങ്ങിപ്പോക്കും അരങ്ങേറിയത് കഴിഞ്ഞ ദിവസം. പിന്നാലെ വീണ്ടും,പദ്ധതിയെ കുറിച്ചുള്ള യുഡിഎഫ് നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. പി എം ശ്രീ പദ്ധതി നടപ്പിലാക്കിയാല്‍ അതിന്റെ ഭാഗമായ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോയെന്ന് യുഡിഫ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് രംഗത്തെത്തി.എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയുടെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നാണ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം.മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ പി എം ശ്രീ ധാരണ പത്രത്തില്‍ ഒപ്പുവെച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണെന്ന് ആരോപിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകുമെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇതായുധമാക്കുന്ന പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി രംഗത്തെത്തുകയാണ്.

Content Highlight: Vsivankuttypmshree

Next TV

Related Stories
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 26, 2026 01:58 PM

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം...

Read More >>
Top Stories

News Roundup

Entertainment News