---
title: "ഓപ്പറേഷൻ തൂഫാന് പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്, കൊച്ചിയിൽ മോഹൻലാലിനൊപ്പം"
english_title: "Tamil Nadu CM Joseph Vijay to Join Anti-Drug Campaign in Kochi with Mohanlal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372554/operation-thoofan-joseph-vijay-kerala-mohanlal-kochi-event"
published_at: "2026-07-15T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576562b2860_1000220967.jpg"
keywords: ["Operation Thoofan", "Joseph Vijay", "Mohanlal", "Anti Drug Campaign", "Kerala Tamil Nadu Border", "Ramesh Chennithala"]
---

# ഓപ്പറേഷൻ തൂഫാന് പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്, കൊച്ചിയിൽ മോഹൻലാലിനൊപ്പം

> **Lead Summary:** **കൊച്ചി: **ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയിൽ മോഹൻലാലിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടിയിൽ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിജയുമായി അരമണിക്കൂറിലേറെ നേരം ചർച്ച നടത്തിയെന്നും ഓപ്പറേഷൻ തൂഫാന് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചതായും മന്ത്രി പറഞ്ഞു.കേരള-തമിഴ്നാട് അതിർത്തികളിൽ പൊലീസ് വിന്യാസം ശക്തമാക്കാനും ഇന്റലിജൻസ്, ഇൻഫർമേഷൻ ഷെയറിംഗ് നടത്താനും വിജയ് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തമിഴ്നാട്ടിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും യോഗം വിജയ് വിളിച്ചു. യോഗത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്തുന്നതിന് നിർദേശം നൽകി. കേരള-തമിഴ്നാട് അതിർത്തി പൂർണമായും പൊലീസിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരാനും തീരുമാനിച്ചു.

## Article Content

**കൊച്ചി: **ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയിൽ മോഹൻലാലിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടിയിൽ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിജയുമായി അരമണിക്കൂറിലേറെ നേരം ചർച്ച നടത്തിയെന്നും ഓപ്പറേഷൻ തൂഫാന് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചതായും മന്ത്രി പറഞ്ഞു.കേരള-തമിഴ്നാട് അതിർത്തികളിൽ പൊലീസ് വിന്യാസം ശക്തമാക്കാനും ഇന്റലിജൻസ്, ഇൻഫർമേഷൻ ഷെയറിംഗ് നടത്താനും വിജയ് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തമിഴ്നാട്ടിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും യോഗം വിജയ് വിളിച്ചു. യോഗത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്തുന്നതിന് നിർദേശം നൽകി. കേരള-തമിഴ്നാട് അതിർത്തി പൂർണമായും പൊലീസിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരാനും തീരുമാനിച്ചു.

തൂഫാന്റെ ബ്രാൻഡ് അംബാസിഡർ മോഹൻലാലിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ വിജയോട് അഭ്യർത്ഥിച്ചിരുന്നു. 'ജില്ല' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിജയ് ക്ഷണം സ്വീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് എറണാകുളത്ത് വെച്ച് വൻ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.ലഹരിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേരാൻ തയ്യാറായതിന് വിജയോട് നന്ദി അറിയിക്കുന്നതായും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372554/operation-thoofan-joseph-vijay-kerala-mohanlal-kochi-event)