adimage

PSC ക്രമക്കേട് ; കൂടുതൽ പരീക്ഷകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു

PSC ക്രമക്കേട് ; കൂടുതൽ പരീക്ഷകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു
2026-07-21T09:33:00 | By sukanya
#PSC #Crime Branch #Irregularity #Kerala PSC Exam

തിരുവനന്തപുരം: PSC പരീക്ഷകളിലെ ക്രമക്കേടാരോപണം വ്യാപകമായതോടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് SIT സംഘം PSC യോട് തേടി. പിന്നോക്കവികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. PSC ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.

നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ആദ്യം ഉയർന്നത്. ആസൂത്രണ ബോർഡിലെ 'ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)' തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.

ഒമ്പത് ലക്ഷത്തോളം രൂപ വാർഷിക ശമ്പളമുള്ള തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് PSC പരീക്ഷാ നടപടികളിൽ സംശയം ഉയരുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

Content Highlight: PSC Irregularity Probe Expanded, Crime Branch Seeks Details of More Exams

#PSC #Crime Branch #Irregularity #Kerala PSC Exam

Next TV

Related Stories
 സിജെപി സമരത്തിന് പിന്തുണ; ജന്തർ മന്തറിൽ രാഹുൽ-പ്രിയങ്ക, 70 പേർ കസ്റ്റഡിയിൽ

Jul 21, 2026 04:58 PM

സിജെപി സമരത്തിന് പിന്തുണ; ജന്തർ മന്തറിൽ രാഹുൽ-പ്രിയങ്ക, 70 പേർ കസ്റ്റഡിയിൽ

സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയും പ്രിയങ്കയും ജന്തർ മന്തറിലെത്തി. കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. സംഘർഷത്തിൽ...

Read More >>
കണ്ണൂർ താണയിൽ കാന്റീനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി സുനി

Jul 21, 2026 03:33 PM

കണ്ണൂർ താണയിൽ കാന്റീനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി സുനി

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി കട്ടപ്പന സ്വദേശി സുനിയുടേത്. പോലീസ് അന്വേഷണം...

Read More >>
യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ വീട് കളക്ടർ സന്ദർശിച്ചു; മൃതദേഹം എത്രയും വേഗം എത്തിക്കും

Jul 21, 2026 03:16 PM

യുക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ വീട് കളക്ടർ സന്ദർശിച്ചു; മൃതദേഹം എത്രയും വേഗം എത്തിക്കും

യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള...

Read More >>
adimage
സിജെപി സമരത്തിന് ഐക്യദാർഢ്യം; 'എന്റെ രാഷ്ട്രീയം മാനവികത' ; ടൊവിനോ തോമസ്

Jul 21, 2026 03:01 PM

സിജെപി സമരത്തിന് ഐക്യദാർഢ്യം; 'എന്റെ രാഷ്ട്രീയം മാനവികത' ; ടൊവിനോ തോമസ്

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഇൻസ്റ്റാഗ്രാം...

Read More >>
തിരുവനന്തപുരം ദേവസ്വം ബോർഡിലെ ചന്ദനമരം മുറിച്ചത് മോഷണത്തിന്? അന്വേഷണം ശുപാർശ

Jul 21, 2026 02:36 PM

തിരുവനന്തപുരം ദേവസ്വം ബോർഡിലെ ചന്ദനമരം മുറിച്ചത് മോഷണത്തിന്? അന്വേഷണം ശുപാർശ

തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിലെ 50 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചത് മോഷണത്തിന് സാധ്യത. മൈലാഞ്ചിയാണെന്ന് തെറ്റിദ്ധരിച്ചെന്ന വിശദീകരണം തള്ളി...

Read More >>
നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

Jul 21, 2026 02:15 PM

നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടി നിതിൻ രാജ് കേസിലെ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. ഡിജിപിയോടും ക്രൈംബ്രാഞ്ചിനോടും റിപ്പോർട്ട്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage