---
title: "ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി"
english_title: "Sonam Wangchuk Ends Fast, Union Ministers JP Nadda and Jitendra Singh Visit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374288/sonam-wangchuk-ends-fast-nadda-jitendra-singh-medanta"
published_at: "2026-07-24T11:18:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a62fd13c8823_mediccal.jpeg"
keywords: ["Sonam Wangchuk", "NEET", "JP Nadda", "Jitendra Singh", "Medanta"]
---

# ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്; കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി

> **Lead Summary:** **ഗുരുഗ്രാം**: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.

## Article Content

**ഗുരുഗ്രാം**: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.

ഗുരുഗ്രാം മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്.

കേന്ദ്രമന്ത്രിമാർക്കൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വാങ്ചുക് പറഞ്ഞു.

ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ നീക്കി. ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു.

ചോദ്യപേപ്പർ കേസുകളിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫേസ്ബുക്ക് ലൈവിൽ ഉറപ്പുനൽകി.

ജൂൺ 28നാണ് സോനം വാങ്ചുക് നിരാഹാര സമരം തുടങ്ങിയത്. കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കൊപ്പം ജന്തർ മന്ദറിലായിരുന്നു സമരം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും അദ്ദേഹം ഉപവാസം തുടർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374288/sonam-wangchuk-ends-fast-nadda-jitendra-singh-medanta)