---
title: "ആറളം പുനരധിവാസ മേഖലയിൽ ഭീതി വിതച്ച് മോഴയാന; വീടും ഷെഡ്ഡും തകർത്തു"
english_title: "Wild Elephant Creates Panic in Aralam Rehabilitation Area, Damages House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374291/aralam-rehabilitation-elephant-attack-block11"
published_at: "2026-07-24T11:26:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a62fec91b3f6_aralam.jpeg"
keywords: ["Aralam", "Elephant Attack", "Kannur", "Human Wildlife Conflict"]
---

# ആറളം പുനരധിവാസ മേഖലയിൽ ഭീതി വിതച്ച് മോഴയാന; വീടും ഷെഡ്ഡും തകർത്തു

> **Lead Summary:** **ആറളം:** ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11-ൽ മോഴയാനയുടെ ആക്രമണത്തിൽ വീടും പരിസരവും തകർന്നു.

## Article Content

**ആറളം:** ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11-ൽ മോഴയാനയുടെ ആക്രമണത്തിൽ വീടും പരിസരവും തകർന്നു.

പ്ലോട്ട് നമ്പർ 114-ൽ താമസിക്കുന്ന മായ സനിലിൻ്റെ വീടിന് നേരെയാണ് പുലർച്ചെ 3 മണിയോടെ മോഴയാന എത്തിയത്.

ആക്രമണത്തിൽ വീടിൻ്റെ മുന്നിലെ ഷെഡ്ഡും വീട്ടുപകരണങ്ങളും പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന 7 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374291/aralam-rehabilitation-elephant-attack-block11)