---
title: "പി.ടി. തോമസ് മുൻപ് വ്യാജ ആരോപണം ഉന്നയിച്ചു; അന്ന് നടപടി എടുത്തില്ലെന്ന് പി.കെ. ശ്രീമതി"
english_title: "PK Sreemathi Slams PT Thomas, Says No Mercy for Fake News Peddlers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374371/pk-sreemathi-pt-thomas-fake-news-defamation-case"
published_at: "2026-07-24T15:10:00+05:30"
category: "News"
language: "ml"
image: "https://malayorashabdam.truevisionnews.com/image-uploads/6a633351dd46d_1000222780.jpg"
keywords: ["PK Sreemathi", "PT Thomas", "Fake News"]
---

# പി.ടി. തോമസ് മുൻപ് വ്യാജ ആരോപണം ഉന്നയിച്ചു; അന്ന് നടപടി എടുത്തില്ലെന്ന് പി.കെ. ശ്രീമതി

> **Lead Summary:** **കണ്ണൂർ: **അനർഹ പെൻഷൻ ആരോപിച്ച് പ്രചരിച്ച വ്യാജ വാർത്തയിൽ മാപ്പ് ചോദിച്ചവരോട് പോലും വഴങ്ങില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മാനനഷ്ടക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **അനർഹ പെൻഷൻ ആരോപിച്ച് പ്രചരിച്ച വ്യാജ വാർത്തയിൽ മാപ്പ് ചോദിച്ചവരോട് പോലും വഴങ്ങില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മാനനഷ്ടക്കേസ് നൽകുമെന്നും അവർ വ്യക്തമാക്കി.

> "വാർത്ത നൽകിയ പലരും വിളിച്ചിരുന്നു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചു. എന്നാൽ ഇനി പിന്നോട്ടില്ല" എന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

> കോൺഗ്രസ് നേതാവ് പി.ടി. തോമസ് മുൻപും തനിക്കെതിരെ ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ശ്രീമതി ഓർമിപ്പിച്ചു. "അന്ന് ഞാൻ രോഗിയായിരുന്നതിനാൽ നിയമനടപടിക്ക് പോയില്ല. ഇനിയും സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന പോർവിളികൾ എല്ലാവരും നിർത്തണം" എന്നും അവർ ആവശ്യപ്പെട്ടു.

> പി.കെ. ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "തീവ്രത" എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. "ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം വർഷങ്ങളായി നടക്കുന്നതാണ്. ഇത് മാനംകെടുത്താനുള്ള ശ്രമമാണ്" എന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374371/pk-sreemathi-pt-thomas-fake-news-defamation-case)