---
title: "കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; നീതി തേടി കുടുംബം, മുഖ്യമന്ത്രിയെ നേരിൽ കാണും"
english_title: "Payyanur Toddler Death: Family to Meet Kerala CM, Demands Action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374507/payyanur-toddler-death-family-to-meet-kerala-cm-demands-action"
published_at: "2026-07-25T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6459dd0ea2c_payyannur.jpeg"
keywords: ["Payyanur", "Devansh Shaurya", "Toddler Death", "Baby Memorial Hospital"]
---

# കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; നീതി തേടി കുടുംബം, മുഖ്യമന്ത്രിയെ നേരിൽ കാണും

> **Lead Summary:** **പയ്യന്നൂർ**: ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം.

## Article Content

**പയ്യന്നൂർ**: ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം.

സംസ്ഥാന വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് ആവശ്യപ്പെട്ടു. നീതി കിട്ടും വരെ പോരാടുമെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു.

സ്റ്റിച്ച് ഇടാൻ ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലായി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജനറൽ അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജനറൽ അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും ചുണ്ടിലും താടിയിലുമുള്ളത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374507/payyanur-toddler-death-family-to-meet-kerala-cm-demands-action)