---
title: "മേജർ രവിക്ക് വക്കീൽ നോട്ടീസ്; വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്ന് പ്ലസ് ടു വിദ്യാർത്ഥിനി"
english_title: "Major Ravi Served Legal Notice by Plus Two Student Over Facebook Live Remarks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374525/major-ravi-legal-notice-student-delhi-protest-2026"
published_at: "2026-07-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6462e7a4d47_d7349dfb-ca65-4517-a5c4-ffb1e761aa12.jpeg"
keywords: ["Major Ravi", "Legal Notice", "Malavika R Theekkadan", "Delhi Protest", "Jantar Mantar"]
---

# മേജർ രവിക്ക് വക്കീൽ നോട്ടീസ്; വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്ന് പ്ലസ് ടു വിദ്യാർത്ഥിനി

> **Lead Summary:** **തിരുവനന്തപുരം**: ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ ഫേസ്ബുക്ക് ലൈവിൽ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് മേജർ രവിക്ക് വക്കീൽ നോട്ടീസ്.

## Article Content

**തിരുവനന്തപുരം**: ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ ഫേസ്ബുക്ക് ലൈവിൽ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് മേജർ രവിക്ക് വക്കീൽ നോട്ടീസ്.

പ്ലസ് ടു വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

നോട്ടീസിലെ ആവശ്യങ്ങൾ

> - "മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരം" എന്നതടക്കമുള്ള ആരോപണങ്ങൾ പിൻവലിക്കണം

- 5 ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം

- 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374525/major-ravi-legal-notice-student-delhi-protest-2026)