---
title: "ഡൽഹി കേരള ഹൗസിൽ കനയ്യ കുമാറും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം"
english_title: "VD Satheesan Orders Probe Into Kanhaiya Kumar-Kerala House Row in Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374561/kanhaiya-kumar-kerala-house-delhi-row-probe-ordered"
published_at: "2026-07-25T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6483b0f195c_1000223001.jpg"
keywords: ["Kanhaiya Kumar", "Kerala House Delhi", "VD Satheesan"]
---

# ഡൽഹി കേരള ഹൗസിൽ കനയ്യ കുമാറും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

> **Lead Summary:** **ഡൽഹി: **കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷിനെയാണ് ചുമതലപ്പെടുത്തിയത്.

## Article Content

**ഡൽഹി: **കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷിനെയാണ് ചുമതലപ്പെടുത്തിയത്.

ഇന്നലെ കേരള ഹൗസിൽ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബുക്ക് ചെയ്ത മുറി നൽകിയില്ലെന്നതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്.

> കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ഐ.എ.എസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കനയ്യ കുമാർ പ്രതിഷേധിച്ചു. "ഗവർണർ വരുന്നെന്ന് പറഞ്ഞ് എന്നെ ആട്ടിപ്പുറത്താക്കാനും അധിക്ഷേപിക്കാനും കമ്മീഷണർ ശ്രമിച്ചു" എന്ന് കനയ്യ കുമാർ ആരോപിച്ചു.

പിന്നീട് കേരള ഹൗസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374561/kanhaiya-kumar-kerala-house-delhi-row-probe-ordered)