---
title: "സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ചെലവ് ചുരുക്കാൻ ധനവകുപ്പ് നിർദേശം, ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം"
english_title: "Kerala Faces Financial Crisis, Finance Department Orders Expenditure Cut Across Departments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374917/kerala-financial-crisis-finance-department-expenditure-cut-circular"
published_at: "2026-07-27T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671ddc741b3_1000223360.jpg"
keywords: ["Kerala Finance Department", "Financial Crisis", "Expenditure Cut"]
---

# സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ചെലവ് ചുരുക്കാൻ ധനവകുപ്പ് നിർദേശം, ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ വകുപ്പുകൾക്കും ചെലവ് ചുരുക്കൽ നിർദേശവുമായി ധനവകുപ്പ്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ വകുപ്പുകൾക്കും ചെലവ് ചുരുക്കൽ നിർദേശവുമായി ധനവകുപ്പ്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഒരുക്കങ്ങളുടെ ഭാഗമായാണ് ധനവകുപ്പിന്റെ സർക്കുലർ. നടപ്പ് ബജറ്റിലും വരുന്ന ബജറ്റിലും കർശനമായ ചെലവ് ചുരുക്കൽ അനിവാര്യമാണെന്ന് ധനവകുപ്പ് വ്യക്തമാക്കി.

*പ്രധാന നിർദേശങ്ങൾ:*

1. *ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം*

2. *ശമ്പളം ഒഴികെയുള്ള ചെലവുകൾ* ഈ വർഷത്തെ അതേ നിരക്കിൽ മാത്രം നിശ്ചയിക്കണം

3. *മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണികളും ചെലവുകളും* തൽക്കാലം ഒഴിവാക്കണം

4. *പുതുക്കിയ എസ്റ്റിമേറ്റ്* ബജറ്റിൽ നീക്കിവെച്ച തുകയേക്കാൾ കൂടാൻ പാടില്ല

ഓരോ വർഷവും ബജറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ധനവകുപ്പ് ചെലവ് ചുരുക്കൽ സർക്കുലർ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇത്തവണ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374917/kerala-financial-crisis-finance-department-expenditure-cut-circular)