---
title: "കുറ്റിപ്പുറം ബസ് അപകടം ഗൗരവമായി കാണുന്നു; മഴക്കാലത്ത് കർശന വേഗനിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി സി.പി. ജോൺ"
english_title: "CP John on Kuttippuram Bus Accident: Strict Speed Control During Monsoon Across Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374921/cp-john-kuttippuram-bus-accident-speed-control-monsoon"
published_at: "2026-07-27T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671fca270a7_1000223357.jpg"
keywords: ["Kuttippuram Accident", "Speed Control", "Kerala Transport"]
---

# കുറ്റിപ്പുറം ബസ് അപകടം ഗൗരവമായി കാണുന്നു; മഴക്കാലത്ത് കർശന വേഗനിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി സി.പി. ജോൺ

> **Lead Summary:** **കോഴിക്കോട്: **മലപ്പുറം കുറ്റിപ്പുറത്ത് നടന്ന സ്വകാര്യ ബസ് അപകടത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.

## Article Content

**കോഴിക്കോട്: **മലപ്പുറം കുറ്റിപ്പുറത്ത് നടന്ന സ്വകാര്യ ബസ് അപകടത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.

തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി പോസ്റ്റ് ക്രാഷ് എൻക്വയറി പുരോഗമിക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഴക്കാലത്ത് സംസ്ഥാനത്തുടനീളം കർശന വേഗനിയന്ത്രണം നടപ്പാക്കുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം ഉണ്ടായ അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374921/cp-john-kuttippuram-bus-accident-speed-control-monsoon)